Bikes & ScootersLatest NewsNewsAutomobile

വിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി ഹോണ്ട

കൊച്ചി: 2021 ഓഗസ്റ്റിൽ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി ജപ്പാനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ. ഓഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വിൽപ്പന 4,30,683 യൂണിറ്റായി ഇതിൽ 4,01,469 ആഭ്യന്തര വിൽപ്പനയും 29,214 കയറ്റുമതിയും ഉൾപ്പെടുന്നു. സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ഥിരത വീണ്ടെടുത്തതും ഉത്സവ സീസൺ ആരംഭിച്ചതുമാണ് വിൽപ്പനയിൽ വർധനവ് വന്നതെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയോടെ ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന നാലു ലക്ഷം മറികടന്നു. കഴിഞ്ഞമാസം മൊത്തം വിൽപ്പന 3,84,920 യൂണിറ്റായിരുന്നു. ഇതിൽ ആദ്യന്തര വിൽപ്പന 3,40,420 യൂണിറ്റും, 44,500 കയറ്റുമതിയും ഉൾപ്പെടുന്നു.

Read Also:- പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ

‘ഓഗസ്റ്റ് മാസം രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതോടെ കൂടുതൽ അന്വേഷണങ്ങളും, വിൽപ്പനയും നടന്നു. വരും മാസങ്ങളെക്കുറിച്ച് തങ്ങൾക്ക് ശുഭാപ്തിവിശ്വാസമാണ്. കൂടാതെ അടുത്തിടെ അവതരിപ്പിച്ച മോട്ടോർസൈക്കിൾ സിബി 200 എക്സിന്റെ ഡെലിവറികൾ സെപ്റ്റംബറിൽ ആരംഭിക്കും’ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യാദവീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button