Latest NewsKeralaNews

ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർ ഫെഡ്

കോഴിക്കോട്: സംസ്ഥാനത്ത് ഓണ വിപണിയിൽ കൺസ്യൂമർ ഫെഡിന് ഇത്തവണ റെക്കോർഡ് വ്യാപാരം. 150 കോടി രൂപയുടെ വിൽപ്പനയാണ് ഇത്തവണ ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് നടത്തിയത്. ഓണ വിപണികൾ, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വിൽപ്പനയും മദ്യ ഷോപ്പുകൾ വഴി 60 കോടിയുടെ വിദേശ മദ്യവിൽപ്പനയുമാണ് നടന്നത്.

Read Also: ജെആർഎഫിന് പാർട്ട് ടൈം റിസർച്ച് ഇല്ലല്ലോ വിസ്മയമേ, സഖാവാണെങ്കിൽ എന്തും സാധ്യമാണ്: പ്രതികരണവുമായി ജോൺ ഡിറ്റോ

കഴിഞ്ഞ വർഷം 36 കോടിയുടെ വിൽപ്പനയായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ 2000 ഓണ വിപണികളാണ്‌ സംസ്ഥാനത്തൊട്ടാകെ പ്രവർത്തിച്ചത്. ഓണ വിപണികളിലൂടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും ശരാശരി 50 ശതമാനം വിലക്കുറവിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഈയിനത്തിൽ 45 കോടിയുടെ വിൽപ്പനയാണ് ഉണ്ടായത്.

10 ശതമാനും മുതൽ 30 ശതമാനം വരെ മറ്റ് നിത്യോപയോഗ സാധനങ്ങൾ 45 കോടിക്കും വിൽപ്പന നടത്തി. കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടേയും ഭാഗമായി എല്ലാ ദിവസവും എല്ലാ ഔട്ട്ലെറ്റുകളും ഓണച്ചന്തകളും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പൂഴ്ത്തിവയ്പ്പിനോ ക്രമക്കേടിനോ ഇടനൽകാതെ ജനകീയ മേൽനോട്ടത്തിൽ സാമൂഹിക പ്രതിബന്ധതയോടെയാണ് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ പ്രവർത്തിച്ചതെന്ന് ചെയർമാൻ എം. മെഹബൂബ് അറിയിച്ചു.

Read Also: ഡിസിസി പുനഃസംഘടന : കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ സഹോദരി പുത്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button