Latest NewsNewsIndia

തട്ടികൊണ്ട് പോകുമോ എന്ന് ഭയം : പത്തൊൻപതുകാരി ആത്മഹത്യ ചെയ്തു

ആഗ്ര: തട്ടികൊണ്ട് പോകുമെന്ന ഭയം മൂലം പെൺകുട്ടി ആത്മഹത്യ ചെയ്തു. ടോയ്‌ലറ്റ് ക്ലീനർ കുടിച്ചാണ് പെൺകുട്ടി ആത്മഹത്യചെയ്തത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

Read Also : എഴുപത് കേന്ദ്രമന്ത്രിമാർ ഉടൻ തന്നെ കശ്മീർ സന്ദർശിക്കും : പുതിയ നീക്കവുമായി മോദി സർക്കാർ 

കഴിഞ്ഞ ദിവസം പെൺകുട്ടിയോട് പ്രദേശവാസികളായ മൂന്ന് പുരുഷന്മാർ മോശമായി സംസാരിച്ചിരുന്നു. ഇത് എതിർത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനേതുടർന്ന് പെൺകുട്ടി മാനസികമായി തകർന്നിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.

കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജു, ചന്ദ്രഭൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button