പത്തനംതിട്ട : വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്ത് വധുവിന്‍റെ സഹോദരിക്കൊപ്പം ഒളിച്ചോടിയതായി പരാതി. 19- കാരിയായ യുവതിക്കൊപ്പമാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ യുവാവ് ഒളിച്ചോടിയത്. മകളെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വധുവിന്‍റെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന യുവാവ് നാലു ദിവസം മുമ്പ് തന്നെ വിവാഹത്തിനെത്തിയിരുന്നു. യുവതിയെയും അമ്മയെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ലയിൽ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി. കുരിശു കവലയിലെ ജൂവലറിയില്‍ കയറിയ മാതാവിനോട് സമീപത്തെ കമ്ബ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞാണ് യുവതി കടന്നു കളഞ്ഞത്.
Read Also : ബോക്സിങിനിടെ ഇടിയേറ്റു വീണ 18കാരി മരണത്തിന് കീഴടങ്ങി, വിഡിയോ: ബോക്സിങ് നിരോധിക്കണമെന്ന ആവശ്യവുമായി സംഘടനകൾ
ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാത്തതിനാൽ മാതാവ് ഫോണിൽ വിളിച്ചു നോക്കി. അപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. യുവതിയെയും യുവാവിനെയും കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments