Latest NewsKeralaNews

ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നു: കെ.സി വേണുഗോപാലിനെതിരെ എ ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം : കെ സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍റിന് പരാതി നൽകാനൊരുങ്ങി എ ഐ ഗ്രൂപ്പുകൾ. ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്നാണ് ഇവർ പറയുന്നത്.

അതേസമയം, സംസ്ഥാന നേതൃത്വത്തിനെതിരായ എതിർപ്പിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് പ്രതികരണങ്ങളിലൂടെ പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും.
കെപിസിസി പുനസംഘടനയിൽ ഉമ്മൻചാണ്ടിയും രമേശുമായി ചർച്ച നടത്തി മുന്നോട്ട് പോകുമെന്ന അനുനയ സൂചന സതീശനും സുധാകരനും നൽകുമ്പോഴാണ് അവഗണനയിലെ എതിർപ്പ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് എ-ഐ ഗ്രൂപ്പുകളുടെ പ്രഖ്യാപനം. താനും ഉമ്മൻചാണ്ടിയും പാർട്ടിയെ നയിച്ചപ്പോൾ ധാർഷ്ട്യം കാണിച്ചിരുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ പരാമര്‍ശം.

Read Also  :  ക്വാറന്റൈന്‍ ലംഘിക്കുന്നവരോട് ഒരു ‘ദയ’യും വേണ്ട: കനത്ത പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം

അതിനിടെ കെപിസിസി നേതൃത്വം ചർച്ചയ്ക്ക് മുൻ കയ്യെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button