
ന്യൂഡൽഹി : ക്രിക്കറ്റ് ഫീൽഡിൽ ഓരോ മത്സരത്തിലും റെക്കോർഡുകൾ തകർക്കാറുള്ള താരമാണ് വിരാട് കൊഹ്‌ലി. ഇത്തവണ ക്രിക്കറ്റിൽ നിന്ന് മാറി സോഷ്യൽ മീഡിയയിൽ പുതിയൊരു റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം. ഇൻസ്റ്റഗ്രാമിൽ 150 മില്യൺ ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമായി വിരാട് കൊഹ്‌ലി മാറി. ഫോട്ടോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ 150 ദശലക്ഷം മാർക്ക് നേടുന്ന നാലാമത്തെ കായിക താരമാണ് കൊഹ്‌ലി.
337 ദശലക്ഷം ഫോളോവേഴ്‌സുമായി റൊണാൾഡോ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, ലയണൽ മെസ്സിയും ബ്രസീലിന്റെ നെയ്മറും യഥാക്രമം 260 ദശലക്ഷം, 160 ദശലക്ഷം ഫോളോവേഴ്‌സുമായി പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ 75 ദശലക്ഷം ഫോളോവേഴ്‌സിൽ എത്തുന്ന ആദ്യ ഏഷ്യക്കാരനായി കൊഹ്‌ലി നേരത്തെ മാറിയിരുന്നു. ഇൻസ്റ്റാഗ്രാമിന് പുറമെ, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കൊഹ്‌ലിക്ക് വലിയ ആരാധകരുണ്ട്. ഇപ്പോൾ വരെ, അദ്ദേഹത്തിന് ട്വിറ്ററിൽ 43.4 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കിൽ 48 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്. അടുത്തിടെ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രൺവീർ സിംഗും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.
Post Your Comments