UAENewsInternationalGulf

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ സർക്കാർ: 24 മണിക്കൂറിനിടെ നൽകിയത് 50,057 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 50,057 കോവിഡ് ഡോസുകൾ. ആകെ 18,355,228 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

യുഎഇയിലെ ജനസംഖ്യയിലെ പകുതിയിലധികം പേരും വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 86. ശതമാനത്തിലധികം പേർ വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 75 ശതമാനത്തിലധികം പേർ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം യുഎഇയിൽ ഇന്ന് 978 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1504 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

721,308 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,09,659 പേർ രോഗമുക്തി നേടി. 2044 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 9,605 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 2,99,936 പരിശോധനകളാണ് യുഎഇയിൽ നടത്തിയത്. ഇതുവരെ 75 മില്യൺ കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയത്.

Read Also: എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതി: വനിതാ കമ്മീഷന്‍ നടപടി തുടങ്ങി, പരാതിക്കാരുടെ മൊഴിയെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button