Latest NewsUAENewsInternationalGulf

യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

ദുബായ്: യുഎഇയിലെ ഏറ്റവും മികച്ചതും മോശമായതുമായ സർക്കാർ ഏജൻസികളെ പട്ടികപ്പെടുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഏറ്റവും മികച്ച അഞ്ച് സർക്കാർ ഏജൻസികളുടെയും മോശമായ പ്രവർത്തനം കാഴ്ച്ച വെച്ച അഞ്ച് സർക്കാർ ഏജൻസികളുടെയും ലിസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. സർവ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: കാരുണ്യ ഹസ്തം: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ

30 സർക്കാർ സ്ഥാപനങ്ങളിലാണ് സർവ്വേ നടത്തിയത്. 55,000 പേർ സർവ്വേ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ), മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോർപ്പറേഷൻ, മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റ്, മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയാണ് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചവ.

വിദ്യാഭ്യാസ മന്ത്രാലയം, ഫെഡറൽ ടാക്‌സ് അതോറിറ്റി, സെക്യൂരിറ്റിസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, ജനറൽ അതോറിറ്റി ഫോർ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി, മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്‌ട്രെക്ചർ എന്നിവയാണ് ഏറ്റവും മോശമായ പ്രവർത്തനം കാഴ്ച്ചവെച്ച സർക്കാർ ഏജൻസികൾ.

Read Also: ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button