കണ്ണൂര്‍: വാടക വീടൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോൾ താമസക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ പയ്യന്നൂര്‍ ടൗണില്‍ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് വാടകവീട്ടിൽ തൂങ്ങി മരിച്ചത്.
കഴിഞ്ഞ നാലുവര്‍ഷമായി വാടക കൊടുക്കുകയോ വീട്ടില്‍ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാൻ ഗോപാലകൃഷ്ണ ഷേണായി തയ്യാറായില്ലെന്നും ഇതിനെതുടര്‍ന്ന് വീട്ടുടമസ്ഥന്‍ കോടതിയെ സമീപിച്ച് ഇയാളെ ഒഴിപ്പിക്കാന്‍ ഉത്തരവ് നേടിയിരുന്നുവെന്നും പോലീസ് പറയുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ ഗോപാലകൃഷ്ണ ഷേണായിക്ക് പലകുറി സാവകാശവും നല്‍കിയെന്നും വീടിന്റെ ഉടമസ്ഥൻ വ്യക്തമാക്കി.
തുടർന്ന് ഉത്തരവ് നടപ്പാക്കാനായി വെള്ളിയാഴ്ച ഉടമസ്ഥന്‍ പൊലീസിനൊപ്പം എത്തിയപ്പോൾ ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments