തിരുവനന്തപുരം: യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നതെന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഇങ്ങനെ തന്നെ മുന്നോട്ടുപോവും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ നയങ്ങളില്ലെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ തലത്തില്‍ തന്നെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ്, ബിജെപിയുടെ ജനവിരുദ്ധമായ നിലപാടുകളെ പ്രതിരോധിക്കാന്‍ ആവാത്ത തരത്തിലേക്ക് ദുര്‍ബലപ്പെട്ടുവെന്നും എ. വിജയരാഘവൻ പറഞ്ഞു. രാജ്യത്ത് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചേരിതിരിഞ്ഞ് തര്ക്കിച്ചുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിന് പുറമെ യുഡിഎഫിനൊപ്പം നില്ക്കുന്ന പാര്‍ട്ടികളും തകരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും ഇല്ലാത്ത പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. കേരളത്തില്‍ പര്ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ പരസ്പരം തര്‍ക്കിക്കുന്ന നേതാക്കള്‍ ഉള്ള പാര്‍ട്ടിക്കാണ് സെമി കേഡര്‍പാര്‍ട്ടി എന്ന വിചിത്ര പേര് നല്‍കിയത് വിജയരാഘവൻ പറഞ്ഞു.
Post Your Comments