KozhikodeKeralaNattuvarthaLatest NewsNews

തീവ്രവാദ ബന്ധം പുറത്ത്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് രണ്ടാഴ്ച്ചക്കകം എൻഐഎ ഏറ്റെടുക്കും

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കോഴിക്കോട്: തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എൻഐ എ രണ്ടാഴ്ച്ചക്കകം ഏറ്റെടുക്കും. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഐഎ സംഘം കോഴിക്കോട് ജില്ലാക്രൈബ്രാഞ്ച് ഓഫിസിലെത്തി ശേഖരിച്ചു. കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നതിനും സാധ്യതയുണ്ട്.

പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വാടക വീടൊഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോൾ താമസക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലോട്ടിലിന്‍റെ മൊഴിയും ഇത് വെളിപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. സൈനിക നീക്കങ്ങള്‍ അടക്കം ചോര്‍ത്താന്‍ ശ്രമം നടന്നുവെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ ബുദ്ധികേന്ദ്രങ്ങളായ രണ്ട് മുഖ്യപ്രതികള്‍ നേരത്തെ കേരളം വിട്ടിരുന്നു. കോഴിക്കോട് മൂര്യാട് സ്വദേശികളായ ഷബീര്‍, പ്രസാദ് എന്നിവർ ബംഗളുരുവിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button