ഇസ്ലാമാബാദ്: അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്ക പൂര്‍ണമായും പിന്മാറിയതിൽ ആഘോഷിയ്ക്കാനൊരുങ്ങി പാകിസ്താന്. രാജ്യവ്യാപകമായി നന്ദിപ്രകടനവും പ്രാര്‍ത്ഥനകളും സംഘടിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ചെയര്മാന് സിറാജ് ഉള് ഹഖ് പ്രഖ്യാപിച്ചു.
‘നീണ്ടക്കാലത്തെ യുദ്ധത്തിന് ശേഷം അഫ്ഗാന് ജീര്‍ണിച്ച അവസ്ഥയിലാണ്. യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ രാജ്യത്തെ സാധാരണ ഗതിയിലാക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വമാണ് ഇനി താലിബാനുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനപ്രകാരം രാജ്യത്തെ മസ്ജിദുകളിലും മദ്രസകളിലുമുള്ള ലക്ഷക്കണക്കിന് മുസ്ലീമുകള്‍ ഇതാഘോഷിക്കും’- സിറാജ് ഉള് ഹഖ് പറഞ്ഞു. റാലികളും ഘോഷയാത്രയും ഉള്‍പ്പെടുത്തുമെന്നും ജമാഅത്തെ ഇസ്ലാമി അറിയിച്ചു.
‘അഫ്ഗാന്റെ പുനഃനിര്മിതിക്ക് ദീര്‍ഘകാലത്തെ കഠിനാധ്വാനവും സമ്പത്തും ആവശ്യമാണ്. രാജ്യത്ത് ഒരു ആഭ്യന്തരയുദ്ധമുണ്ടാകാന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ അത്തരം ആഗ്രഹങ്ങള്‍ തകരുമെന്ന് ഉറച്ചുവിശ്വസിക്കുന്നു’- സിറാജ് ഉള് ഹഖ് പ്രതികരിച്ചു.
Post Your Comments