ദുബായ്: യുഎഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ജോലി നഷ്ടപ്പെട്ട ഇന്ത്യൻ ദമ്പതികൾ. നവജാത ശിശുവിന് സൗജന്യ ചികിത്സ നൽകിയതിനാണ് ഇന്ത്യൻ ദമ്പതികൾ നവജാത ശിശുവിന് നന്ദി അറിയിച്ചത്. നവജാത ശിശുവിന്റെ ചികിത്സാ ചെലവുകളെല്ലാം ഒഴിവാക്കിയതിന് ശൈഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിയ്ക്ക് ദമ്പതികൾ നന്ദി അറിയിച്ചു.
പ്രവാസികൾക്കും പൗരന്മാർക്കും ഒരുപോലെ ലോകോത്തര വൈദ്യചികിത്സ നൽകുന്ന യുഎഇ നേതൃത്വത്തിനോടും ദമ്പതികൾ നന്ദി പറഞ്ഞു. ജൂൺ 15 നാണ് ഇന്ത്യൻ സ്വദേശിനിയായ ഷഹാന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞിന് കുടലിന് തകരാറുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കായി ശൈഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞിന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാൻ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല.
എന്നാൽ ആശുപത്രി അധികൃതർ കുഞ്ഞിന് മികച്ച ചികിത്സ നൽകി. കുഞ്ഞിന്റെ ചികിത്സാ ചെലവുകൾ ഒഴിവാക്കിയതിന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദമ്പതികൾ നന്ദി അറിയിച്ചു.
Read Also: ബിനോയിയുടെ വീട്ടിലെ പുതിയ അടുപ്പ് പണിതത് സിന്ധുവിനെ കാണാതായ ദിവസം, 13 കാരന്റെ സംശയം ശരിയായി
Post Your Comments