Latest NewsIndia

കശ്മീരിലെ ഹസ്രത്ബാൽ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയ ചിത്രം പങ്കുവെച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം

കള്ളപ്പണം വെളുപ്പിക്കൽ, വെളിപ്പെടുത്താത്ത വിദേശ സ്വത്ത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അദ്ദേഹം ഇപ്പോൾ അന്വേഷണം നേരിടുകയാണ്.

ശ്രീനഗർ: കോൺഗ്രസ് എംപി കാർത്തി ചിദംബരം പ്രവാചകൻ മുഹമ്മദ് നബിയുടെ മുടി ഉൾക്കൊള്ളുന്ന ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടത്തി. ഇതിന്റെ ചിത്രം കാർത്തി തന്നെയാണ് പങ്കുവെച്ചത്. വയനാട് എംപി രാഹുൽ ഗാന്ധി ദേവാലയം സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് കാർത്തി പി ചിദംബരത്തിന്റെ സന്ദർശനം. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള കോൺഗ്രസ് എംപിയും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകനുമാണ് കാർത്തി ചിദംബരം.

കള്ളപ്പണം വെളുപ്പിക്കൽ, വെളിപ്പെടുത്താത്ത വിദേശ സ്വത്ത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അദ്ദേഹം ഇപ്പോൾ അന്വേഷണം നേരിടുകയാണ്. ഐ‌എൻ‌എക്സ് മീഡിയ കേസ്, എയർസെൽ മാക്സിസ് കേസ് എന്നിവയിൽ കുറ്റാരോപിതനായ അദ്ദേഹം കേന്ദ്ര ഏജൻസികളിൽ നിന്ന് അന്വേഷണം നേരിടുന്നു. അദ്ദേഹത്തിന്റെ പിതാവ് പി ചിദംബരവും എയർസെൽ മാക്സിസ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നേരിടുന്നുണ്ട്. 106 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞ ചിദംബരം അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങി.

ദർഗാ ഷെരീഫ് എന്നറിയപ്പെടുന്ന ശ്രീനഗറിൽ സ്ഥിതിചെയ്യുന്ന മസ്ജിദാണ് ഹസ്രത്ബാൽ ദേവാലയം. മുഹമ്മദ് നബിയുടെ മുടിയിഴകളാണെന്ന് കരുതപ്പെടുന്ന മൊയ്-ഇ-മുക്കാദാസ് എന്ന പേരിൽ ഒരു അംശം ഇവിടെ നിലനിൽക്കുന്നതിനാൽ ഈ സ്ഥലം ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനുമായി അടുത്ത ബന്ധമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഷാജഹാനുമായി ചരിത്രപരമായ ബന്ധമുള്ള ഈ ദേവാലയത്തിന് മുഗൾ സംസ്കാരവുമായും ബന്ധമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button