അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും ഫോണിൽ സംസാരിച്ചു. രണ്ട് രാജ്യങ്ങളുടെയും താത്പര്യങ്ങൾക്ക് അനുസൃതമായി ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ടെലഫോൺ സംഭാഷണത്തിൽ ചർച്ചാ വിഷയമായി.
സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ ബന്ധവും നിക്ഷേപരംഗത്തെ പരസ്പരം സഹകരണവും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ വിഷയം ഉൾപ്പെടെയുള്ള മേഖലയിലെ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഭിപ്രായം ശൈഖ് മുഹമ്മദിനെ അറിയിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ കുറിച്ചും രോഗബാധ ആഗോള തലത്തിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
Read Also: ബിനോയിയുടെ വീട്ടിലെ പുതിയ അടുപ്പ് പണിതത് സിന്ധുവിനെ കാണാതായ ദിവസം, 13 കാരന്റെ സംശയം ശരിയായി
Post Your Comments