ദുബായ്: മൂന്ന് രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന വേണ്ടെന്ന് എമിറേറ്റ്‌സ്. ഓസ്ട്രിയ, മാലിദ്വീപ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4 മുതൽ ദുബായിൽ എത്തുമ്പോൾ കോവിഡ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നിവയുടെ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നു. പകരം 48 മണിക്കൂറിനുള്ളിലെടുത്ത ക്യു ആർ കോഡ് ദൃശ്യമായ പിസിആർ പരിശോധനാഫലം വിനോദസഞ്ചാരികൾ കയ്യിൽ കരുതേണ്ടതാണ്.
Read Also: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 174 പേർക്ക്
Post Your Comments