Latest NewsNewsSaudi ArabiaInternationalGulf

സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 174 പേർക്ക്

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 174 പുതിയ കോവിഡ് കേസുകൾ. 202 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത കേരളത്തിന്റെ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയ്ക്ക് സ്വാഗതം : വെല്‍ഫെയര്‍ പാര്‍ട്ടി

5,44,985 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,33,632 പേർ രോഗമുക്തി നേടി. 8,565 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,788 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 803 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. രാജ്യത്താകെ 37,593,318 കോവിഡ് ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.

Read Also: നവജാത ശിശുവിന് സൗജന്യ ചികിത്സ നൽകി: യുഎഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ജോലി നഷ്ടപ്പെട്ട ഇന്ത്യൻ ദമ്പതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button