COVID 19KeralaLatest NewsNews

സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യലാബുകളുടെ ആര്‍ടിപിസിആര്‍ നിരക്ക് നിശ്ചയിച്ചു

ഇപ്പോള്‍ 500 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന ചാര്‍ജ്

തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് തീരുമാനിച്ചു. ഇപ്പോള്‍ 500 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന ചാര്‍ജ്. എം പാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ ഒരു സാമ്പിള്‍ പരിശോധിക്കാന്‍ 418 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമേ എം പാനല്‍ ചെയ്ത സ്വകാര്യ ലാബുകളും സര്‍ക്കാരിനായി സാമ്പിള്‍ പരിശോധന നടത്താറുണ്ട്.

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ലാബുകളിലെ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചിരുന്നു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയായിരുന്നു ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 1700 ആക്കി അന്ന് ഉയര്‍ത്തി. ഈ തുകയാണ് പിന്നീട് കുറച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button