സൗന്ദര്യ സംരക്ഷണത്തിന് ഏറെ മികച്ചതാണ് ബദാം എന്നുള്ള കാര്യം പലര്‍ക്കും അറിയില്ല. ഇതില്‍ അവശ്യ ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ബദാമില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചര്‍മ്മത്തിന് ചെറുപ്പവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ബദാം ഉപയോഗിച്ചുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
1 ടേബിള്‍സ്പൂണ്‍ ബദാം പൊടിച്ചത്, 2 ടേബിള്‍ സ്പൂണ്‍ കടലപ്പൊടി, 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, 2 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറാന്‍ മികച്ചതാണ് ഈ പാക്ക്. മഞ്ഞളില്‍ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
രണ്ട് ടീസ്പൂണ്‍ ബദാം പൊടിച്ചത് അല്പം പാലില്‍ ചേര്‍ത്ത് മുഖത്തു കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് ഇളം ചൂടു വെള്ളം ഉപയോഗിച്ച് മുഖവും കഴുത്തും കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഈ പാക്ക് ഇടാം. പാലില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും മുഖത്ത് അടിഞ്ഞുകൂടിയ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും വളരെ ഫലപ്രദമാണ്.
Post Your Comments