ചിലർ പാലിനൊപ്പം ബദാം കഴിക്കാറുണ്ട്. എന്നാൽ, അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.
ബദാമിനും പാലിനും വെവ്വേറെ അതിന്റേതായ ഗുണങ്ങളുണ്ട്. ബദാം ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.
പാൽ കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ്. അവ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുക മാത്രമല്ല, ചർമ്മപ്രശ്‌നങ്ങൾ പോലുള്ള ബാഹ്യ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് പാലിനൊപ്പം ബദാം കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.
മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ തുടങ്ങിയ വിലയേറിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. പാലിൽ മൂന്നോ നാലോ ബദാം ചേർത്ത് കഴിക്കുന്നത് പോഷക ഗുണം വർദ്ധിപ്പിക്കും. ദിവസവും ബദാമും പാലും ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ചർമ്മത്തെയും മുടിയെയും ആരോഗ്യമുള്ളതാക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം പാൽ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയോ നിലനിർത്തുകയോ ചെയ്യും. ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഡ്രിങ്കാണ് ഇത്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ബദാം പാൽ സഹായകമാണെന്ന് അറിയപ്പെടുന്നു
Post Your Comments