അബുദാബി: അബുദാബിയിൽ വൻ ലഹരി വേട്ട. 816 കിലോ മയക്കു മരുന്നാണ് അബുബാദി പോലീസ് പിടികൂടിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളായ 142 പേർ ഉൾപ്പെടുന്ന മയക്കു മരുന്ന് കണ്ണി പോലീസ് തകർത്തു.
Read Also: പാകിസ്താൻ ഹെൽത്ത് കെയർ ചാരിറ്റി: ഫണ്ട് സ്വരൂപിച്ച് ദുബായിയിലെ വിദ്യാർത്ഥികൾ
അബുദാബിയിലെ ആന്റി നർക്കോട്ടിക്‌സ് ടീം സാമൂഹ്യ മാദ്ധ്യമങ്ങളിലുൾപ്പെടെയുള്ള പോസ്റ്റുകൾ നിരീക്ഷിക്കുകയും മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ മറ്റോ പ്രചരിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നതായി ആന്റി നർകോട്ടിക്‌സ് ഡയറക്ടററേറ്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
മയക്കു മരുന്ന് സംഘത്തിലെ കണ്ണികൾ അന്താരാഷ്ട്ര ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മയക്കു മരുന്ന് ഉപയോഗം സംബന്ധിച്ചുള്ള സന്ദേശങ്ങളിൽ പ്രതികരിക്കരുതെന്നും മയക്കു മരുന്ന് സംഘങ്ങളുമായി ഇടപെടരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 8002626 എന്ന ടോൾഫ്രീ നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്‌നത പ്രദര്‍ശനം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
Post Your Comments