ദുബായ്: പാകിസ്താൻ ഹെൽത്ത് കെയർ ചാരിറ്റിയിലേക്ക് ഫണ്ട് സ്വരൂപിച്ച് ദുബായിയിലെ വിദ്യാർത്ഥികൾ. പന്ത്രണ്ട് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 15 വിദ്യാർത്ഥികളുടെ സംഘമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്‌നത പ്രദര്‍ശനം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
എല്ലാവർക്കും മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് വിദ്യാർത്ഥികളുടെ ലക്ഷ്യം. പാകിസ്താനിലെ ഇൻഡസ് ആശുപത്രിയുടെയും ഹെൽത്ത് കെയറിന്റെയും നേതൃത്വത്തിലാണ് ചാരിറ്റി ഡ്രൈവ് നടത്തുന്നത്. 2021 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസ കാലയളവിനുള്ളിൽ 93000 ദിർഹമാണ് വിദ്യാർത്ഥികൾ സമാഹരിച്ചത്.
ദുബായ് കോളേജ്, ജബൽ അലി സ്‌കൂൾ, ജുമൈറ കോളേജ്, ജുമൈറ ഇംഗ്ലീഷ് സ്‌കൂൾ, വെല്ലിംഗ്ടൺ ഇന്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ചാരിറ്റിയ്ക്ക് വേണ്ടി ഫണ്ട് സ്വരൂപിച്ചത്.
450,000 രോഗികൾക്കാണ് ഇൻഡസ് ആശുപത്രി ഓരോ മാസവും ചികിത്സ നൽകുന്നത്. പാകിസ്താനിലെ 13 ആശുപത്രികളിലും റീഹാബിലിറ്റേഷൻ സെന്ററുകളിലും ബ്ലഡ് സെന്ററുകളിലും ഇൻഡസ് ആശുപത്രി സൗജന്യ സേവനങ്ങൾ നൽകുന്നുണ്ട്.
Read Also: തീവ്രവാദ ബന്ധം പുറത്ത്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് രണ്ടാഴ്ച്ചക്കകം എൻഐഎ ഏറ്റെടുക്കും
Post Your Comments