മെൽബൺ : കടലില്‍ തുഴയാന്‍ ഉപയോഗിക്കുന്ന പാഡില്‍ ബോര്‍ഡ് ലക്ഷ്യമാക്കി കടൽ പാമ്പ് വരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണനിലയില്‍ കടല്‍ പാമ്പുകൾ മനുഷ്യനെ കാണുമ്പോൾ ഒഴിഞ്ഞുമാറുന്നതാണ് പതിവ്.
ഓസ്‌ട്രേലിയന്‍ യൂട്യൂബര്‍ ബ്രോഡി മോസാണ് വീഡിയോ ചിത്രീകരിച്ചത്. മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പാഡില്‍ ബോര്‍ഡില്‍ കയറിനിന്ന് തുഴയുന്നതിനിടെയാണ് കടല്‍ പാമ്പ് തന്നെ ലക്ഷ്യമാക്കി നീന്തി വന്നതെന്ന് ബ്രോഡി മോസ് പറയുന്നു.
ബോര്‍ഡില്‍ കയറാന്‍ ശ്രമിച്ച ശേഷം പാമ്പ് പാഡില്‍ ബോര്‍ഡില്‍ തല വെച്ച് ഒരു നിമിഷം നിന്ന് ചുറ്റും നോക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ കാണാം :
https://www.instagram.com/reel/CTN1190hwQZ/?utm_medium=copy_link
Post Your Comments