Latest NewsUAENewsInternationalGulf

കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി യുഎഇ

ദുബായ്: കോവിഡ് വാക്‌സിൻ മനപൂർവ്വം നിരസിക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. പുതിയ അധ്യയന വർഷത്തേക്ക് കാമ്പസുകളിലേക്ക് മടങ്ങുന്നതിന് എല്ലാ സ്‌കൂൾ ജീവനക്കാർക്കും അധ്യാപകർക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു.

Read Also: മലയാളികള്‍ അടക്കം ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറും, അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

16 വയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കും പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂളിൽ പ്രവേശിക്കുന്നതിന് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. കഴിഞ്ഞ ദിവസമാണ് യുഎഇയിൽ സ്‌കൂളുകൾ തുറന്നത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ കണ്ടെത്തിയ സംഭവം: 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button