തിരുവനന്തപുരം : ഭരണ കാര്യങ്ങളിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ മന്ത്രിസഭ തീരുമാനം. തിരുവനന്തപുരം ഐഎംജിയിൽ ഈ മാസം 20 മുതൽ 22 വരെയാണ് പരിശീലനം. പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാനരീതിയിൽ മന്ത്രിമാർക്ക് ഐഐഎമ്മിൽ പരിശീലനം നൽകിയിരുന്നു.
20,21,22 തീയ്യതികളിൽ ഒരു ദിവസം മൂന്ന് ക്ലാസുകൾ വെച്ച് ഒമ്പത് ക്ലാസുകളാണ് ഉണ്ടാകുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. മുന്‍ മന്ത്രിമാരടക്കം ക്ലാസില്‍ അധ്യാപകരായെത്തും.
Read Also : ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?: അറിയാം ഈക്കാര്യങ്ങൾ
മന്ത്രിസഭയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളായതിനാല്‍ പലര്‍ക്കും ഭരണത്തിലെ പരിജയക്കുറവ് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഭരണകാര്യങ്ങളില്‍ പരിശീലനം നല്‍കാനാണ് ക്ലാസെന്നും സര്‍കക്കാര്‍ ഉത്തരവിലും പറയുന്നു. ഐഎംജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്.
Post Your Comments