കൊല്ലം: അഴീക്കല്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. അപകടത്തില്‍ പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. മരണമടഞ്ഞവരുടെ കുടുംബത്തിന് 10,000 രൂപയും പരിക്കേറ്റവർക്ക് 5000 രൂപ വീതവും അടിയന്തര സഹായമായി നൽകുമെന്ന് മന്ത്രി പറഞ്ഞു.
Also Read:ദൃശ്യം മോഡലില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി: സുകുമാരക്കുറുപ്പ് സ്‌റ്റൈലില്‍ രക്ഷപെടല്‍
ആറാട്ടുപുഴ സ്വദേശിയുടെ ഓംകാരം എന്ന വള്ളമാണ് ഇന്ന് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. സംഭവത്തിൽ 4 പേർ മരണപ്പെടുകയും 12 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സുനിൽ ദത്ത്, തങ്കപ്പൻ, സുദേവൻ, ശ്രീകുമാർ എന്നിവരാണ് മരണപ്പെട്ടത്. മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികളും കോസ്റ്റൽ, മറൈൻ ടീം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം, അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് വി ഡി സതീശൻ അഭ്യർത്ഥിച്ചിരുന്നു. സംഭവത്തില്‍ അനുശോചനം അറിയിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന. പ്രദേശത്തെ കോണ്‍ഗ്രസ് ,യു ഡി എഫ് പ്രവര്‍ത്തകർ സാധ്യമായ എല്ലാ പിന്തുണയും കുടുംബങ്ങള്‍ക്ക് നല്‍കണം. പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments