ഇന്നലെയാണ് സർക്കാർ സംസ്ഥാന ടെലിവിഷന്‍ പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതിൽ മികച്ച സീരിയലിനുള്ള പുരസ്കാരം ഉണ്ടായിരുന്നില്ല. കലാമൂല്യവും നിലവാരമുള്ളതുമായ ഒരു സീരിയലും ഇല്ലെന്നായിരുന്നു ജൂറി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഈ കാറ്റഗറിയിൽ പുരസ്കാരം നൽകേണ്ടെന്നും തീരുമാനിച്ചു. ജൂറിയുടെ നിരീക്ഷണം തെറ്റാണെന്ന് മെഗാഹിറ്റായ ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ തിരക്കഥാകൃത്ത് അനില്‍ ബാസ് വ്യക്തമാക്കുന്നു.
ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകള്‍ക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് ആണോ നിലവാരമില്ലെന്ന് ജൂറി പറയുന്നതെന്നും അനിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ഇപ്പോള്‍ സീരിയലിനെ വിമര്‍ശിക്കുന്ന പല വലിയ എഴുത്തുകാരുടെയും രചനകള്‍ മുന്‍പ് സീരിയലുകളായി വന്നിട്ടുണ്ടെന്നും അനില്‍ ബാസ് ചൂണ്ടിക്കാട്ടുന്നു
Also Read:കാൻസർ രോഗികൾക്ക് ആശ്വസിക്കാം: നൂതന ചികത്സാരീതി വികസിപ്പിച്ച് കൊച്ചി സർവ്വകലാശാല
‘നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്ന് പറഞ്ഞ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. സീരിയലിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. സീരിയല്‍ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ് സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ഇവര്‍ പറഞ്ഞതിന്‍റെ അര്‍ഥം? അതായത് സീരിയലുകള്‍ കാണുന്ന ആളുകള്‍ക്കൊന്നും നിലവാരമില്ലെന്ന്’, അനില്‍ ബാസ് പറയുന്നു.
തെമ്മാടിയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്ന ആളെ പുണ്യാളനായി അവതരിപ്പിക്കാന്‍ പറ്റുമോ എന്നാണു അദ്ദേഹം ചോദിക്കുന്നത്. സീരിയല്‍ മേഖലയോട് ഉള്ളില്‍ എന്തോ പ്രത്യേക വിരോധം ഉള്ളതുപോലെയുള്ള കമന്‍റ് ആണ് ജൂറി പറഞ്ഞതെന്നാണ് അനിൽ ആരോപിക്കുന്നത്.
Post Your Comments