വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. വണ്ണം കുറയുമെന്നതിനാല്‍ അതിരാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാന്‍ നമ്മളില്‍ പലര്‍ക്കും മടിയുമില്ല. എന്നാല്‍, രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് നമ്മള്‍ കരുതുന്നത് സ്വാഭാവികമാണ്.
എന്നാല്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ വയറിനെ രാവിലെ തന്നെ അസ്വസ്ഥമാക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ഇതിലൂടെ മലബന്ധത്തിനും വഴിയൊരുക്കും.
തന്നെയുമല്ല മരുന്നുകള്‍ക്കൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കരുത്. നിങ്ങളുടെ ഗുളികകള്‍ കഴിക്കുന്നതിന്റെ ഒപ്പമോ കഴിച്ച ഉടനെയോ ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. നിങ്ങളുടെ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഗ്രീന്‍ ടീയുമായി പ്രതിപ്രവര്‍ത്തിച്ച് അസിഡിറ്റിക്ക് കാരണമാകും.
Post Your Comments