Latest NewsUAENewsInternationalGulf

പത്ത് മാസങ്ങൾക്ക് ശേഷം ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ യുഎഇ

ദുബായ്: പത്ത് മാസങ്ങൾക്ക് ശേഷം ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതെ യുഎഇ. 24 മണിക്കൂറിനിടെ യുഎഇയിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 2020 നവംബർ 14 നാണ് ഇതിന് മുൻപ് രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നത്.

Read Also: ഇന്ത്യയില്‍ 8,000-പേരെ നിയമിക്കാനൊരുങ്ങി ആമസോണ്‍: നാലുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണ്.

975 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1511 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 75 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

720,330 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,08,155 പേർ രോഗമുക്തി നേടി. 2043 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 10,132 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 2,50,240 പരിശോധനകളാണ് യുഎഇയിൽ നടത്തിയത്.

Read Also: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button