Jobs & VacanciesLatest NewsIndiaNewsCareer

ഇന്ത്യയില്‍ 8,000-പേരെ നിയമിക്കാനൊരുങ്ങി ആമസോണ്‍: നാലുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍

സെപ്റ്റംബർ 16-നാണ് ആമസോണിന്റെ തൊഴിൽ മേള തുടങ്ങുക

മുബൈ : ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി എണ്ണായിരത്തിലധികം ജീവനക്കാരെ ഈ വർഷം നിയമിക്കാനൊരുങ്ങി ആമസോൺ. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, നോയ്ഡ, ഗുരുഗ്രാം തുടങ്ങി രാജ്യത്തെ 35 നഗരങ്ങളിൽ തൊഴിലവസരങ്ങൾ നൽകുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. കോർപ്പറേറ്റ്, ടെക്‌നോളജി, കസ്റ്റമർ സർവീസ് തസ്തികകളിലേക്കാണ് ആമസോണിന്റെ നേരിട്ടുള്ള നിയമനം.

2025-ഓടെ നേരിട്ടും അല്ലാതെയും ഇന്ത്യയിൽ 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആമസോണിന്റെ എച്ച്.ആർ മേധാവി ദീപ്തി വർമ്മ പറഞ്ഞു. ഫിനാൻസ്, ലീഗൽ, എച്ച്.ആർ മേഖലകളിലേക്കും നിയമനമുണ്ടാകും. ഇതിനോടകം പത്ത് ലക്ഷം തൊഴിലുകൾ ഇന്ത്യയിൽ നൽകിയതായും ദീപ്തി വർമ്മ വ്യക്തമാക്കി.

Read Also  :  ജനങ്ങള്‍ അടിമകളല്ല, ബ്രിട്ടീഷുകാരുടെ സംഭാവനയായ സര്‍, മാഡം വിളി ഇനി മാത്തൂര്‍ പഞ്ചായത്തില്‍ വേണ്ട

സെപ്റ്റംബർ 16-നാണ് ആമസോണിന്റെ തൊഴിൽ മേള തുടങ്ങുക. പ്രവൃത്തിപരിചയം അനുഭവസമ്പത്തുള്ള തൊഴിൽ മേഖല, തൊഴിൽ പശ്ചാത്തലം എന്നിവ പരിഗണിക്കാതെ ആമസോണിന്റെ ഭാഗമാകാൻ താൽപര്യപ്പെടുന്നവർക്കാണ് നിയമനം നൽകുകയെന്നും അധികൃതർ പറഞ്ഞു. ലോകത്തിലെ തന്നെ ആമസോണിന്റെ രണ്ടാമത്തെ വലിയ ടെക്‌നോളജി ഹബ്ബാണ് ഇന്ത്യ. ഭാരതത്തിലെ കച്ചവട സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലവസരങ്ങൾ നൽകുന്നതിലൂടെ രാജ്യത്തിനോട് പ്രതിബദ്ധത പുലർത്തുമെന്നും ആമസോൺ ഇന്ത്യ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button