ErnakulamKeralaLatest NewsNews

കാൻസർ രോഗികൾക്ക് ആശ്വസിക്കാം: നൂതന ചികത്സാരീതി വികസിപ്പിച്ച് കൊച്ചി സർവ്വകലാശാല

കൊച്ചി: കാൻസർ ചികിത്സാ രംഗത്ത് വിപ്ലവത്തിനൊരുങ്ങി കൊച്ചി സർവ്വകലാശാല. കോശങ്ങളെ തിരഞ്ഞു കണ്ടുപിടിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് ഇവർ വികസിപ്പിച്ചത്. കാൻസർ കോശങ്ങളെ അതിസൂക്ഷ്മ കാന്തിക കണങ്ങൾ ഉപയോഗിച്ച് കരിച്ചു കളയുന്ന രീതിയാണ് മാഗ്നെറ്റിക് ഹൈപ്പർ തെർമിയ ചികിത്സാരീതി.

ഇത് കൂടുതൽ എളുപ്പമാക്കുന്ന ചികിത്സാ രീതിയാണ് കൊച്ചിസർവകലാശാലയിലെ ഗവേഷക സംഘം വികസിപ്പിച്ചത്. പുതിയ രീതിക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന് ഗവേഷക സംഘം അവകാശപ്പെട്ടു. ഡോക്ടർ ജി.എസ് ഷൈലജയുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. കാൻസർ കോശ പാളികളെ അടർത്തിമാറ്റുന്ന സങ്കീർണ പ്രക്രിയ എളുപ്പമാക്കുകയാണ് പുതിയ രീതിയുടെ ലക്ഷ്യം.

Also Read: യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ: ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ലാബുകളിലെ കാൻസർ കോശങ്ങളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടു. മൃഗങ്ങളിലുള്ള പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഗവേഷകർ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സയൻസ് ആൻഡ് എൻജിനീയറിങ്ങ് റിസർച്ച് ബോർഡാണ് ഗവേഷണ പദ്ധതിക്ക് ധനസഹായം നൽകുന്നത്. അവസാനവട്ട പരീക്ഷണങ്ങൾ കൂടി വിജയിച്ചാൽ കാൻസർ ചികിത്സാ രംഗത്ത് ഇന്ത്യ നൽകുന്ന വലിയ സംഭാവനയായി പുതിയ ചികിത്സാ രീതി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button