കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റുകൾ അനുവദിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറത്തിറക്കിയത്. ക്യാബിനറ്റ് തീരുമാനം അനുസരിച്ചാണ് നടപടി.
Read Also: യുഎസ് പൗരന്‍മാരെ തലയറുത്ത് കൊന്ന കേസില്‍ ഐഎസ് ഭീകരനുള്ള ശിക്ഷ എന്തായിരിക്കുമെന്ന് ഉറ്റുനോക്കി ലോകം
ഇന്ത്യയിൽ നിന്ന് ആഴ്ചയിൽ 5528 സീറ്റുകളാണ് കുവൈത്ത് അനുവദിച്ചിരിക്കുന്നത്. കുവൈത്തിലെ ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയ്ക്കും ഇന്ത്യയിലെ മറ്റ് വിമാനക്കമ്പനികൾക്കുമായി ഇത് വീതിച്ചു നൽകാനാണ് തീരുമാനം.
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ എയർ ബബിൾ സംവിധാനത്തിലൂടെയാണ് സർവീസുകൾ ആരംഭിക്കുന്നത്. ഓരോ ദിവസത്തെയും ക്വാട്ടയുടെ പകുതി യാത്രക്കാർ ഇന്ത്യൻ വിമാനക്കമ്പനികൾ വഴിയും പകുതിപ്പേർ കുവൈത്തി കമ്പനികൾ വഴിയുമായിരിക്കും യാത്ര ചെയ്യുന്നത്.
Read Also: സ്ത്രീ ശാക്തീകരണം: സൗദി അറേബ്യയിലെ ആദ്യത്തെ സായുധ വനിതാ ബറ്റാലിയൻ സേനയുടെ ഭാഗമായി
Post Your Comments