
വാഷിംഗ്ടണ്‍: യുഎസ് പൗരന്‍മാരെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടീഷ് വംശജനായ ഐഎസ് ഭീകരന്‍ അലക്‌സാന്‍ഡ കോട്ടെയ് യു.എസ് ഫെഡറല്‍ കോടതിയില്‍ കുറ്റസമ്മതം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘ദി ബീറ്റില്‍സ്’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘത്തില്‍ അംഗമായിരുന്നു.
Read Also : മോദി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നു, ഇന്ത്യയോട് അവര്‍ കളിക്കില്ല
ഇയാള്‍ക്കൊപ്പം അമേരിക്കയ്ക്ക് കൈമാറിയ സുഡാനി വംശജനായ ബ്രിട്ടീഷ് പൗരന്‍ എല്‍ ഷഫീ എല്‍ഷെയ്ക്കിനും എതിരെ ബന്ദികളാക്കല്‍, കൊലപാതകം, ഗൂഢാലോചന, ഭീകരതയ്ക്ക് ഭൗതികമായ പിന്തുണ നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുളളതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ‘ദി ബീറ്റില്‍സ്’ എന്ന വിളിപ്പേരുളള ഇസ്ലാമിക് സ്റ്റേറ്റിലെ നാലംഗ സംഘത്തിലെ അംഗമായിരുന്നു ഇവര്‍. ഇരുവരുടെയും പൗരത്വം ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
യു.എസ് പത്രപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ട്‌ലോഫ് സഹായികളായ കെയ്ല മുള്ളര്‍ പീറ്റര്‍ കാസിഗ് എന്നിവര്‍ ഉള്‍പ്പെടെയുളള പാശ്ചാത്യ ബന്ദികളെ തടങ്കലില്‍ വയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതില്‍ ഇവര്‍ക്ക് പങ്കുളളതായി പറയപ്പെടുന്നു. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിദേശ ബന്ദികളുടെ ശിരച്ഛേദം കാണിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോകളില്‍ ഇവരുടെ സംഘം പങ്കെടുത്തതായും ആരോപണമുണ്ട്.
കുറ്റം തെളിഞ്ഞാല്‍, ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോട്ടെയ്‌ക്കോ എല്‍ഷെയ്‌ക്കോ എതിരായി വധശിക്ഷ ആവശ്യപ്പെടില്ലെന്ന് അമേരിക്ക ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു.
Post Your Comments