Latest NewsUSANewsInternationalUK

ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന്‍ വിഭാഗമായ ഐഎസ്കെയ്‌ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യുകെ

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന്‍ വിഭാഗമായ ഐഎസ്കെയ്‌ക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി യുകെ. അഫ്ഗാനിസ്ഥാനിൽ ഐഎസ്കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് യുകെയുടെ പ്രഖ്യാപനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐഎസ്കെയ്‌ക്കെതിരേയുള്ള ആക്രമണങ്ങളില്‍ തങ്ങള്‍ പങ്കുചേരുമെന്ന് ബ്രിട്ടീഷ് വ്യോമസേനാ മേധാവി സര്‍ മൈക്ക് വിങ്‌സ്റ്റണ്‍ വ്യക്തമാക്കി. അഫ്ഗാനിലെ ദൗത്യം അവസാനിപ്പിച്ച് സഖ്യകക്ഷികളുടെ സൈനികർ മടങ്ങിയതിന് ശേഷം ഡെയ്‌ലി ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ്കെ സാന്നിധ്യമുള്ള എല്ലായിടത്തും അവരുടെ ശൃംഖല തകര്‍ക്കാന്‍ ലഭ്യമായ വഴികള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button