PalakkadMalappuramKozhikodeKeralaNattuvarthaLatest NewsNews

ശബരിമല ചോദിച്ചിട്ട് കൊടുക്കാത്ത നമ്മൾ മലബാർ കൊടുക്കുമോ?: മലബാർ കലാപചരിത്രം അപനിർമ്മിക്കുന്നതിനെതിരെ ശ്രീജിത്ത് പണിക്കർ

ചരിത്രത്തെ അപനിർമ്മിക്കാനുള്ള ആഹ്വാനത്തിനേക്കാൾ ശക്തിയുണ്ട് അതിനുള്ള ശ്രമം വിഫലമാണെന്ന താക്കീതിന്

പാലക്കാട്: മാപ്പിള ലഹള വീണ്ടും ചർച്ചയിൽ വന്നത് വാരിയംകുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനത്തോടെയാണെന്നും വാരിയംകുന്നനെയും മാപ്പിള ലഹളയെയും കുറിച്ച് സിനിമയുടെ പ്രവർത്തകർ പങ്കുവച്ച ചുരുക്കം വരികളിൽ തന്നെ ഒളിച്ചിരുന്നത് ചരിത്രത്തിനു നിരക്കാത്ത സാഹിത്യമായിരുന്നു എന്നും വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലഭ്യമായ എല്ലാ തെളിവുകളും രേഖകളും അതൊരു വംശഹത്യയായി മാറിയെന്നു കാണിച്ചിട്ടും അതിനെ ഉൾക്കൊള്ളാൻ ചിലർ മടിച്ചുവെന്നും മാപ്പിള ലഹള വർഗീയ മുന്നേറ്റം മാത്രമായിരുന്നെന്ന ഇന്ദിരാ ഗാന്ധി സർക്കാരിന്റെ വിലയിരുത്തൽ തമസ്കരിക്കപ്പെട്ടു എന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വാരിയംകുന്നത്ത് കുഞ്ഞാമ്മദ് ഹാജി ഉൾപ്പടെ 387 ലഹളക്കാർക്ക് രക്തസാക്ഷി പദവി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പായതോടെ വാരിയംകുന്നൻ എന്ന സിനിമയുടെ ഭാവിയും തുലാസിലായി എന്നും വിവാദങ്ങൾ തുടങ്ങിയ കഴിഞ്ഞവർഷം തന്നെ പ്രധാനപ്പെട്ട ആൾക്കാരൊക്കെ പിന്മാറിയെന്ന ശ്രുതിയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ലെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി അല്‍ ഖ്വയ്ദ, കശ്മീരിനെ മോചിപ്പിക്കണമെന്നാവശ്യം : പലസ്തീനും യെമനും കശ്മീരും കീഴടക്കണം

മാപ്പിള ലഹള വീണ്ടും ചർച്ചയിൽ വന്നത് വാരിയംകുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനത്തോടെയാണ്. വാരിയംകുന്നനെയും മാപ്പിള ലഹളയെയും കുറിച്ച് സിനിമയുടെ പ്രവർത്തകർ പങ്കുവച്ച ചുരുക്കം വരികളിൽ തന്നെ ഒളിച്ചിരുന്നത് ചരിത്രത്തിനു നിരക്കാത്ത സാഹിത്യമായിരുന്നു. ലഭ്യമായ എല്ലാ തെളിവുകളും രേഖകളും അതൊരു വംശഹത്യയായി മാറിയെന്നു കാണിച്ചിട്ടും അതിനെ ഉൾക്കൊള്ളാൻ ചിലർ മടിച്ചു. എന്തിനുമേതിനും മഹാത്മാഗാന്ധിയെയും ബി ആർ അംബേദ്ക്കറെയും ഉദ്ധരിക്കുന്നവർ പോലും ലഹളയെക്കുറിച്ച് അവർ പറഞ്ഞ വാക്കുകൾ അവിശ്വസിച്ചു. സിനിമാ തിരക്കഥകൾ അത്തരക്കാരുടെ ചരിത്രപ്രമാണങ്ങളായി. മാപ്പിള ലഹള വർഗീയ മുന്നേറ്റം മാത്രമായിരുന്നെന്ന ഇന്ദിരാ ഗാന്ധി സർക്കാരിന്റെ വിലയിരുത്തൽ തമസ്കരിക്കപ്പെട്ടു.

ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണം,രാത്രി കര്‍ഫ്യൂ ആവശ്യമില്ല: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യവിദഗ്ധരുടെ നിർദേശം
പിന്നീടു കണ്ടത് സ്വാഭിമാനം മുൻനിർത്തി വാദിച്ച ഒരു ന്യൂനപക്ഷത്തെയും ചരിത്രത്തെ വളച്ചൊടിക്കാൻ നിന്ന ഭൂരിപക്ഷത്തെയുമാണ്. പലപ്പോഴും ഭൂരിപക്ഷത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായം ആവോളം ലഭിച്ചു. എന്നാൽ ന്യൂനപക്ഷം വിശ്വസിച്ചത് ചരിത്രരേഖകളിലാണ്. ശരിയായ പുനർവായനയിലാണ്. പുനരാഖ്യാനത്തെ പുനർവായനയ്ക്ക് രേഖാമൂലം പരാജയപ്പെടുത്താമെന്ന ബോധ്യം മാത്രമായിരുന്നു അവരുടെ കൈമുതൽ.
മാപ്പിള ലഹളക്കാർക്ക് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലെന്ന ഇന്ദിരാഗാന്ധി സർക്കാർ തീരുമാനത്തെ അനുകൂലിച്ച് ഐസിഎച്ച്ആർ കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകി. വാരിയംകുന്നത്ത് കുഞ്ഞാമ്മദ് ഹാജി ഉൾപ്പടെ 387 ലഹളക്കാർക്ക് രക്തസാക്ഷി പദവി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പായി. അതോടെ വാരിയംകുന്നൻ എന്ന സിനിമയുടെ ഭാവിയും തുലാസിലായി. വിവാദങ്ങൾ തുടങ്ങിയ കഴിഞ്ഞവർഷം തന്നെ പ്രധാനപ്പെട്ട ആൾക്കാരൊക്കെ പിന്മാറിയെന്ന ശ്രുതിയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

കേരളത്തില്‍ എല്‍ടിടിഇയും പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളും പിടിമുറുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇവിടെ പൊളിറ്റിക്കൽ ഹിന്ദു ഇല്ല. അതിന്റെ ആവശ്യം ഇല്ലാതെതന്നെ ക്ഷയിക്കാതെ നിലനിൽക്കുന്ന സമൂഹമാണത്. അങ്ങനെതന്നെ തുടരുകയും ചെയ്യും. വിലക്കുകൾക്കും ബഹിഷ്കരണങ്ങൾക്കും ഇക്കാലത്ത് പ്രസക്തിയില്ലെന്ന് സമൂഹമാധ്യമങ്ങൾ തെളിയിച്ചു. ചരിത്രരേഖകൾക്ക് ബദൽ കൈരേഖകൾ അല്ലെന്ന് ദിവസേന തെളിയിക്കപ്പെട്ടു. സാധാരണക്കാർ ആണ് സമൂഹത്തിൽ അധികമെന്ന സത്യം പ്രീണനക്കാർ മറന്നു. ലഭ്യമായ മാർഗ്ഗങ്ങൾ വഴി — സമൂഹമാധ്യമങ്ങൾ, പത്രങ്ങൾ, പ്രഭാഷണങ്ങൾ, ചാനൽ ചർച്ചകൾ, കത്തുകൾ — ചരിത്രത്തിന്റെ അപനിർമ്മിതി ചോദ്യം ചെയ്യപ്പെട്ടു. പരിഹസിക്കാൻ ശ്രമിച്ചവർക്ക് രേഖാമൂലം മറുപടി നൽകപ്പെട്ടു. പലരും ഒറ്റയ്ക്കും കൂട്ടായും അതിനായി ശ്രമിച്ചു.

ഇക്കഴിഞ്ഞ കർക്കടക മാസം മുതൽ തുടങ്ങിയ കൊണ്ടുപിടിച്ച ശ്രമത്തിന്റെ ഭാഗമായാണ് മാപ്പിള ലഹള എന്താണെന്ന് സാധാരണക്കാർ അറിഞ്ഞത്. കൂട്ടായ പരിശ്രമത്തിൽ വിസ്മരിക്കാനാകാത്തത് പ്രിയപ്പെട്ട ശങ്കുവും സുഹൃത്തുക്കളും നടത്തിയ തർപ്പണം എന്ന ക്യാമ്പയിൻ തന്നെയാണ്. യഥാർത്ഥ ചരിത്രത്തെ കൂടുതൽ പേരിലേക്ക് എത്തിക്കാനും കർക്കടകമാസ ബലിതർപ്പണത്തിൽ നീതി ലഭിക്കാതെ പോയ ആയിരങ്ങൾ ഓർമ്മിക്കപ്പെടാനും അത് കാരണമായി.

അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു, ആത്മഹത്യാ കാരണം നൊമ്പരപ്പെടുത്തുന്നത്

ചരിത്രത്തെ അപനിർമ്മിക്കാനുള്ള ആഹ്വാനത്തിനേക്കാൾ ശക്തിയുണ്ട് അതിനുള്ള ശ്രമം വിഫലമാണെന്ന താക്കീതിന്. മുൻപൊരിക്കൽ എഴുതിയതുപോലെ, എത്ര കോൺക്രീറ്റ് ഇട്ട് മൂടിയാലും തറ പൊട്ടിച്ച് വിള്ളലുകൾ ഉണ്ടാക്കുന്ന വേരുകൾ ഉള്ള വൃക്ഷങ്ങൾ ഉണ്ടെന്ന് ഓർക്കണം. കാരണം, നിങ്ങൾ മൂടാൻ ശ്രമിച്ച ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മണ്ണ് വെട്ടിമാറ്റപ്പെട്ട ആ വൃക്ഷങ്ങൾക്കും കൂടി അവകാശപ്പെട്ടത് ആയിരുന്നു. വേരുകളിൽ നിന്ന് പടരുന്ന വൃക്ഷങ്ങൾ ഉണ്ടെന്നും നിങ്ങൾ മനസ്സിലാക്കണം. ശബരിമല ചോദിച്ചിട്ട് കൊടുക്കാത്ത നമ്മൾ മലബാർ കൊടുക്കുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button