Latest NewsNewsIndiaCrime

ഓർഡർ ചെയ്ത ഭക്ഷണം നൽകാൻ വൈകി: ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി ഡെലിവറി ബോയ്

നോയിഡ : ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടർന്ന് സ്വിഗ്ഗി ഡെലിവറി ബോയ് ഹോട്ടലിന്റെ ഉടമയെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തിയിരുന്ന സുനില്‍ ആണ് മരിച്ചത്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Read Also  :   ചില ജില്ലകളിൽ പ്ലസ് വണ്ണിന് 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കും: മന്ത്രിസഭാ തീരുമാനം

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ചിക്കന്‍ ബിരിയാണിയുടെയും പുരി സബ്ജിയുടെയും ഓര്‍ഡര്‍ ശേഖരിക്കാന്‍ ബുധനാഴ്ച പുലര്‍ച്ചെ 12.15 ന് ഒരു സ്വിഗ്ഗി ഡെലിവറി ബോയ് റെസ്റ്റോറന്റില്‍ എത്തി. ചിക്കന്‍ ബിരിയാണിയുടെ ഓര്‍ഡര്‍ ഉടന്‍ അയാള്‍ക്ക് കൈമാറിയെങ്കിലും രണ്ടാമത്തെ ഓര്‍ഡറിന് കുറച്ച് സമയമെടുക്കുമെന്ന് റെസ്റ്റോറന്റിലെ ജോലിക്കാരനായ നാരായണ്‍ ഡെലിവറി ബോയിയോട് പറഞ്ഞു. ഇതുകേട്ട ഡെലിവറി ബോയ് പ്രകോപിതനാകുകയും തൊഴിലാളിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പരിഹരിക്കാന്‍ സുനില്‍ ഇടപെട്ടപ്പോള്‍ പ്രതി അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സുനിലിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button