PalakkadLatest NewsKeralaNattuvarthaNews

കോൺഗ്രസിന്റെ മനസ്സിൽ ‘ലഡു പൊട്ടി’: താനിനി ഒരു പാർട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്

പാലക്കാട്: നിലവില്‍ താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയിൽ നേതൃകൺവൻഷൻ യോഗം ചേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ വി ഗോപിനാഥിന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കി. ഗോപിനാഥിൻ്റെ രാജി കോൺഗ്രസ് സ്വീകരിച്ചാൽ തങ്ങളും പാർട്ടി വിടുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ എ മക്കി പറഞ്ഞു. ബഹുജന സംഘടനകളും ഗോപിനാഥിനൊപ്പമെന്ന് നേതാക്കൾ വ്യക്തമാക്കി.

Also Read: ഗുരുതര വീഴ്ച: വാക്‌സിനുകൾ പാഴാക്കി, കേരളം കളഞ്ഞുകുളിച്ചത് 8 ലക്ഷം രൂപയോളം

കഴിഞ്ഞ ദിവസമാണ് മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. വികാരാധീനനായി ആണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിച്ചതെന്നും കോണ്‍ഗ്രസിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേതെന്നും എ വി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. രാജിവച്ചെങ്കിലും ഉടന്‍ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല.

കോണ്‍ഗ്രസ് വിട്ടെങ്കിലും ഗോപിനാഥെന്ന നേതാവിന് തുണ ഇന്നും പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയാണ്. ജില്ലയിലെ മറ്റെല്ലാം പഞ്ചായത്തുകളും കോണ്‍ഗ്രസിനെ പലപ്പോഴും കൈവിട്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി പെരിങ്ങോട്ടുകുറിശ്ശിക്ക് ഇളക്കം തട്ടിയിട്ടില്ല. അതേസമയം എ ഐ ഗ്രൂപ്പുകളുടെ എതിർപ്പിനിടെ എവി ഗോപിനാഥിനെ തിരികെ എത്തിക്കാനാണ് കോൺഗ്രസ് ശ്രമം. ഗോപിനാഥിനെ കൈവിടില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ കെ മുരളീധരനും ഗോപിനാഥിന് അർഹതപ്പെട്ട സ്ഥാനം നൽകി തിരിച്ച് കൊണ്ടുവരുമെന്ന് വ്യക്തമാക്കി.

Also Read: അണലിവിഷം കൊറോണയെ ഉന്മൂലനം ചെയ്യും; ബ്രസീല്‍ ഗവേഷകര്‍

ഗോപിനാഥിനെ തിരികെ എത്തിക്കാൻ ചര്‍ച്ചയാകാമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാലക്കാട് ജില്ലയിലെ നേതാക്കൾ ഗോപിനാഥിനെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാട് മറികടക്കാനാണ് സുധാകരന്‍റെ ശ്രമം. അതേസമയം പിണറായി വിജയന്‍ സമുന്നതനായ നേതാവാണെന്ന് പറഞ്ഞ എ വി ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം നടത്തിയത്. കാലക്രമേണയുള്ള നയങ്ങളുടെ അടിസ്ഥാനത്തിലാകും തന്റെ ഭാവിതീരുമാനങ്ങള്‍. നല്ല പ്രകാശം മുന്നില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button