തിരുവനന്തപുരം : കേരള പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീസുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്ന് ആനി രാജ ആരോപിച്ചു. സമീപ കാലത്ത് സ്ത്രീകൾക്കെതിരെയുണ്ടായ പീഡനങ്ങളിലും അതിക്രമങ്ങളും പ്രതിഷേധിച്ചുകൊണ്ടാണ് വിമർശനം.
പൊലീസിന്റെ അനാസ്ഥ കൊണ്ട് ഇവിടെ പല മരണങ്ങളും സംഭവിക്കുന്നു. ദേശീയതലത്തിൽ പോലും ഇത് നാണക്കേടാണ്. ഇതിനായി പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആനി രാജ പറഞ്ഞു.
Read Also : അഫ്ഗാനിൽ താലിബാന്റെ നരനായാട്ട്, കഴുത്തറുത്ത് കൊലപ്പെടുത്തിയത് 14 പേരെ
ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നതെന്നും ആനി രാജ ചോദിച്ചു. ഇപ്പോൾ മറ്റൊരു വകുപ്പിന്റെ കൂടെയാണ് സ്ത്രീസുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീസുരക്ഷയ്ക്കായി ഒരു സ്വതന്ത്ര വകുപ്പ് രൂപീകരിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും ആനി രാജ വ്യക്തമാക്കി.
Post Your Comments