മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പതിനെട്ടുകാരനായ ശ്രീനാഥിനെ പോലീസ് പ്രതിയാക്കിയിരുന്നു. ഡി,എൻ.എ ഫലം നെഗറ്റീവ് ആയതോടെ യുവാവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡി.എൻ.എ ഫലം പുറത്തു വന്നില്ലായിരുന്നു എങ്കിൽ ആജീവനാന്തം ഈ കുറ്റം തലയിൽ പേറേണ്ടി വന്നേനെ യുവാവിനെന്ന് ആർ ജെ സലിം ഫേസ്‌ബുക്കിൽ കുറിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആഴ്ചകൾക്ക് മുൻപാണ് രമ്യ ഹരിദാസ്, കൃത്യമായി വീഡിയോ തെളിവുകൾ ഉണ്ടായിട്ടു പോലും ഒരു പാവം പയ്യനെ, അവരെ കേറിപ്പിടിച്ചു എന്ന കള്ള ആരോപണം പറഞ്ഞു പെടുത്തിയതെന്നും സേലം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:യുവേഫയുടെ നിർണായക കൺവെൻഷൻ: സൂപ്പർ ക്ലബ്ബുകൾ പുറത്ത്
‘ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആഴ്ചകൾക്ക് മുൻപാണ് രമ്യ ഹരിദാസ്, കൃത്യമായി വീഡിയോ തെളിവുകൾ ഉണ്ടായിട്ടു പോലും ഒരു പാവം പയ്യനെ, അവരെ കേറിപ്പിടിച്ചു എന്ന കള്ള ആരോപണം പറഞ്ഞു പെടുത്തിയത്. രമ്യ ഏതെങ്കിലും ഒരു സ്ത്രീയല്ല. ഒരു എംപിയാണ്. സമൂഹത്തിൽ വിസിബിലിറ്റിയും, ഹോൾഡും, അധികാരവുമുള്ള ആളാണ്. ആ പയ്യന്റെ കാര്യം ഇപ്പോൾ എന്തായിക്കാണും എന്ന് ഒരു മീഡിയയും റിപ്പോർട്ടും ചെയ്യുന്നില്ല. സ്ത്രീ സമൂഹത്തിനും, പൊതുസമൂഹത്തിനും മാതൃകയാവേണ്ട ഒരാളാണ് സ്ത്രീ സുരക്ഷയ്ക്കായി നിർമ്മിക്കപ്പെട്ടൊരു നിയമത്തെ പട്ടാപ്പകൽ ദുരുപയോഗം ചെയ്തു കാണിച്ചു കൊടുത്തത്. അവർക്ക് അതുകൊണ്ട് നഷ്ടമൊന്നും ഉണ്ടാവാൻ പോകുന്നില്ല. എത്രമാത്രം ദ്രോഹമാണ് ഇവരൊക്കെ ഓൾറെഡി ചവിട്ടി അരയ്ക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്നൊരു വിഭാഗത്തിനോട് ചെയ്യുന്നത് എന്നാണ്. ഇതൊക്കെ മെനിനിസ്റ്റുകൾക്ക് വാദിക്കാൻ ആർഗുമെന്റ് ഇട്ടുകൊടുക്കലാണ്’, സലിം വ്യക്തമാക്കുന്നു.
ആർ.ജെ സലീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഋഷിരാജ് സിങ് ഒരു അഭിമുഖത്തിൽ പറഞ്ഞത്, സ്ത്രീകൾ പരാതിയുമായി ഇറങ്ങാതെ അവരെ സംരക്ഷിക്കാൻ ഒരു നിയമത്തിനും സാധ്യമല്ല എന്നാണ്. നിങ്ങൾ ആദ്യം പരാതിപ്പെടൂ, എങ്കിലാണ് നിങ്ങൾക്ക് നീതി കിട്ടാനൊരു നേരിയ സാധ്യതയെങ്കിലും ഉള്ളത് എന്ന്. പക്ഷെ അപ്പോഴൊക്കെയും മെനിനിസ്റ്റുകളും മറ്റു പുരുഷ – ഇരവാദികളും എപ്പോഴും ഉന്നയിക്കുന്ന പ്രശ്നമാണ് സ്ത്രീ സംരക്ഷണ നിയമങ്ങൾ അപ്പാടെ മാറ്റണമെന്നും, ഇത് പുരുഷന്മാരെ പീഡിപ്പിക്കുന്നതാണെന്നുമുള്ള കാര്യം. അതിനെ അതർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുമ്പോഴാവും ശ്രീനാഥിന്റേത് പോലുള്ള വാർത്തകൾ പുറത്തു വരുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രെഗ്നൻറ് ആക്കി എന്ന പേരിൽ മുപ്പത്താറു ദിവസം പോലീസുകാരുടെയും സമൂഹത്തിന്റെയും ശിക്ഷയ്ക്ക് വിധേയനായ ആളാണ് ശ്രീനാഥ്. DNA ഫലം പുറത്തു വന്നില്ലായിരുന്നു എങ്കിൽ ആജീവനാന്തം ഈ കുറ്റം തലയിൽ പേറേണ്ടി വന്നേനെ ശ്രീനാഥിന്. ഒരുപക്ഷെ ഒരു പതിനെട്ടുകാരൻ അതിനെ ഏത് രീതിയിലാകും നേരിടുക എന്ന് ഊഹിച്ചാൽ മനസ്സിലാവും.
Also Read:കോഹ്‌ലിയുടെ മോശം ഫോം: വിലയിരുത്തലുമായി ഇർഫാൻ പത്താൻ
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആഴ്ചകൾക്ക് മുൻപാണ് രമ്യ ഹരിദാസ്, കൃത്യമായി വീഡിയോ തെളിവുകൾ ഉണ്ടായിട്ടു പോലും ഒരു പാവം പയ്യനെ, അവരെ കേറിപ്പിടിച്ചു എന്ന കള്ള ആരോപണം പറഞ്ഞു പെടുത്തിയത്. രമ്യ ഏതെങ്കിലും ഒരു സ്ത്രീയല്ല. ഒരു എംപിയാണ്. സമൂഹത്തിൽ വിസിബിലിറ്റിയും, ഹോൾഡും, അധികാരവുമുള്ള ആളാണ്. ആ പയ്യന്റെ കാര്യം ഇപ്പോൾ എന്തായിക്കാണും എന്ന് ഒരു മീഡിയയും റിപ്പോർട്ടും ചെയ്യുന്നില്ല. സ്ത്രീ സമൂഹത്തിനും, പൊതുസമൂഹത്തിനും മാതൃകയാവേണ്ട ഒരാളാണ് സ്ത്രീ സുരക്ഷയ്ക്കായി നിർമ്മിക്കപ്പെട്ടൊരു നിയമത്തെ പട്ടാപ്പകൽ ദുരുപയോഗം ചെയ്തു കാണിച്ചു കൊടുത്തത്. അവർക്ക് അതുകൊണ്ട് നഷ്ടമൊന്നും ഉണ്ടാവാൻ പോകുന്നില്ല. എത്രമാത്രം ദ്രോഹമാണ് ഇവരൊക്കെ ഓൾറെഡി ചവിട്ടി അരയ്ക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്നൊരു വിഭാഗത്തിനോട് ചെയ്യുന്നത് എന്നാണ്. ഇതൊക്കെ മെനിനിസ്റ്റുകൾക്ക് വാദിക്കാൻ ആർഗുമെന്റ് ഇട്ടുകൊടുക്കലാണ്.
ഇതിന്റെയൊക്കെ ശരിക്കും ഇരയാകാൻ പോവുന്നത്, ഇനി ഇങ്ങനൊരു ജനുവിൻ പരാതിയുമായി പോലീസിനെയും പൊതുസമൂഹത്തെയും സമീപിക്കുന്ന അടുത്ത സ്ത്രീയാണ്. അവർ ആദ്യമേ തന്നെ കള്ളിയായി മുദ്ര കുത്തപ്പെടും, അപഹസിക്കപ്പെടും, നേരിട്ട ട്രോമയുടെ മുകളിൽ പിന്നെയും പിന്നെയും അവർ അപമാനിക്കപ്പെടും. ആ പേടിയോർത്ത് ഇനിയും എത്രായിരമോ പരാതികൾ ആരുമറിയാതെ മൂടിവെയ്ക്കപ്പെടും. അങ്ങനെ ശരിയായ പ്രിഡേറ്ററുകൾ സമൂഹത്തിൽ വിലസി നടക്കും. അതിന്റെ ഗ്രാവിറ്റി എത്രത്തോളമാണെന്ന് ഊഹിക്കാൻ പറ്റുന്നുണ്ടോ ?
Post Your Comments