അബുദാബി: അബുദാബിയിലെ അഭിഭാഷകന്റെ ലൈസൻസ് റദ്ദാക്കി. നഷ്ടപരിഹാരമായി ലഭിക്കുന്ന 3 മില്യൺ ദിർഹത്തിന്റെ 25 ശതമാനം കക്ഷിയിൽ നിന്നും ആവശ്യപ്പെട്ടതിനാണ് അഭിഭാഷകയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
Read Also: ഹൈസ്‌കൂള്‍ ടീച്ചര്‍ അടക്കം 55 തസ്തികയില്‍ ഒഴിവ്: ഓണ്‍ലൈനായി അപേക്ഷിക്കാം
അഭിഭാഷകർ കക്ഷികളിൽ നിന്നും നഷ്ടപരിഹാരത്തിന്റെ വിഹിതം ആവശ്യപ്പെടരുതെന്നും നിശ്ചിത ഫീസ് മാത്രമെ ഈടാക്കാവൂവെന്നുമാണ് നിയമം. ഇത് ലംഘിച്ചാണ് അഭിഭാഷകൻ നഷ്ടപരിഹാരത്തിന്റെ 25 ശതമാനം ആവശ്യപ്പെട്ടത്. പ്രൊഫഷണൽ എത്തിക്‌സ് ലംഘിച്ചതിനാണ് അഭിഭാഷകനെതിരെ നടപടി സ്വീകരിച്ചത്.
ലോയേഴ്‌സ് ഡിസിപ്ലിനറി കൗൺസിൽ പുറപ്പെടുവിച്ച തീരുമാനം അബുദാബി കാസേഷൻ കോടതി ശരിവെയ്ക്കുകയായിരുന്നു. ആശുപത്രിക്കെതിരെയുള്ള നഷ്ടപരിഹാര കേസിൽ 3 മില്യൺ ദിർഹമാണ് പരാതിക്കാരന് നഷ്ടപരിഹാരമായി കോടതി അഭിഭാഷകനെ ഏൽപ്പിച്ചത്. എന്നാൽ അഭിഭാഷകൻ ഈ തുകയിൽ നിന്നും 200,000 ദിർഹം മാത്രമാണ് പരാതിക്കാരന് നൽകിയത്. ഇതിനെതിരെയാണ് അഭിഭാഷകനെതിരെ നടപടി സ്വീകരിച്ചത്.
Read Also: പത്ത് രാജ്യങ്ങളിൽ നിന്നുള്ള യുഎഇ നിവാസികൾക്ക് ജിഡിആർഎഫ്എ, ഐസിഎ അംഗീകാരം നിർബന്ധം
Post Your Comments