ദുബായ് : പത്ത് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഒഴികെ യുഎഇ നിവാസികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) എന്നിവരുടെ മുൻകൂർ അനുമതിയില്ലാതെ ദുബായിലേക്ക് പോകാം.
Read Also : ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റാൻ മുളപ്പിച്ച പയര്‍
ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഉഗാണ്ട, വിയറ്റ്നാം, സാംബിയ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ യുഎഇയിലേക്ക് പോകുന്നതിന് മുൻപ് ജിഡിആർഎഫ്എ, ഐസിഎ എന്നിവയിൽ നിന്ന് അനുമതി വാങ്ങണമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഈ 10 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നൽകിയ ക്യുആർ കോഡിനൊപ്പം കോവിഡ് പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് എമിറേറ്റ്സ് എയർലൈൻ ട്വിറ്റർ പോസ്റ്റിലൂടെ പറഞ്ഞു
Post Your Comments