ഹൂസ്റ്റൻ : മിസ് മേഴ്സിഡിസ് മോർ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്‌ത മോഡൽ ജെയ്നി ഗേയ്ഗറെ മരിച്ച നിലയിൽ കണ്ടെത്തി.ഹൂസ്റ്റൻ കോർട്ട്‍ലാന്റ് അപ്പാർട്ട്മെന്റിലാണ് 33-കാരിയായ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സമീപത്ത് നിന്നും മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു പുരുഷന്റേയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
മേഴ്സിഡിസിനെ കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, മരിച്ചയാളും മേഴ്സിഡിസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് റിച്ച്മോണ്ട് പൊലീസ് അറിയിച്ചു. രണ്ടു മൃതദേഹങ്ങളും ഫോർട്ട്‌ബെന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ തിരിച്ചറിയലിനായി അയച്ചതായും പൊലീസ് പറഞ്ഞു.
.
Post Your Comments