Latest NewsKeralaNews

കോണ്‍ഗ്രസ്‌ പ്രവർത്തകർ പാർട്ടിയിലേക്ക് എത്തുമെന്നത് ബിജെപിയുടെ വ്യാമോഹം: കെ. സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഷിബു ബേബി ജോണിന്റെ ആരോപണത്തിന് പരസ്യപ്രതികരണത്തിന് ഇല്ലായെന്ന് പറഞ്ഞെങ്കിലും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനകത്തുള്ള പ്രതിസന്ധികള്‍ ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഷിബു ബേബി ജോണ്‍ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചര്‍ച്ച ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

Read Also  :  അച്ഛനെ കൊലപ്പെടുത്തിയ മകൾക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പാര്‍ട്ടിക്കെതിരേ വിമര്‍ശനമുന്നയിച്ച എ.വി. ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചര്‍ച്ചയ്ക്കായി പാലക്കാട്ടേക്ക് പോകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളുകള്‍ എത്തുമെന്നത് വ്യാമോഹം. ശിവദാസന്‍ നായര്‍ നല്‍കിയ മറുപടി പരിശോധിക്കും. ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തില്‍ ഇനി വിവാദങ്ങള്‍ക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button