Latest NewsNewsInternational

‘എനിക്ക് താലിബാനെ പേടിയാണ്’: താലിബാന്‍ നേതാവിനെ ഇന്റര്‍വ്യൂ ചെയ്ത ലോക പ്രശസ്ത മാധ്യമപ്രവര്‍ത്തക അഫ്ഗാന്‍ വിട്ടു

പക്ഷെ ഓരോ ദിവസവും ഭയപ്പെടുത്തുന്ന, ഭീഷണിപ്പെടുത്തുന്ന ഉത്തരവുകളും നിയന്ത്രണങ്ങളും ആയിരുന്നു അവര്‍ നടപ്പിലാക്കിയിരുന്നത്.

കാബൂള്‍: താലിബാന്‍ നേതാവുമായി അഭിമുഖം നടത്തിയ ലോക പ്രശസ്തയായ മാധ്യമപ്രവര്‍ത്തക ബെഹെസ്ത അര്‍ഘന്ദ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തു. ടെലിവിഷനില്‍ താലിബാന്‍ വക്താവ് മൗലവി അബ്ദുള്‍ഹഖ് ഹമദുമായാണ്, ബെഹെസ്ത അര്‍ഘന്ദ് അഭിമുഖം നടത്തിയത്. എന്നാല്‍ അഭിമുഖത്തിന് ശേഷം ഇവര്‍ നാടുവിടുകയായിരുന്നു. മറ്റുള്ളവരെപ്പോലെ താനും താലിബാന്‍ സംഘത്തെ ഭയപ്പെടുന്നുവെന്ന് അവര്‍ പറയുന്നു.

മാധ്യമ പ്രവർത്തകയുടെ വാക്കുകൾ ഇങ്ങനെ..

‘എനിക്ക് താലിബാനെ പേടിയാണ്, ഞാന്‍ രാജ്യം വിടുന്നു. സ്ഥിതി മെച്ചപ്പെട്ടാല്‍, ഞാന്‍ സുരക്ഷിതയണെന്നും എനിക്കൊരു ഭീഷണിയുമില്ലെന്നും തിരിച്ചറിയുന്ന സമയം, ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും എന്റെ രാജ്യത്തിനുവേണ്ടി, എന്റെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഒരു മാസവും 20 ദിവസവും അവിടെ ജോലി ചെയ്തു, ഇതിനിടയിലാണ് താലിബാന്‍ വന്നത്. താലിബാന്‍ വക്താവുമായി നടത്തിയ അഭിമുഖം ബുദ്ധിമുട്ട് ഏറിയതായിരുന്നു. എന്നാല്‍ ഞാന്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് വേണ്ടി അത് ചെയ്തു. ഞാന്‍ താലിബാന്‍ അംഗത്തോട് പറഞ്ഞു, ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ വേണം. ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. ഇത് ഞങ്ങളുടെ അവകാശമാണ്. പക്ഷെ ഓരോ ദിവസവും ഭയപ്പെടുത്തുന്ന, ഭീഷണിപ്പെടുത്തുന്ന ഉത്തരവുകളും നിയന്ത്രണങ്ങളും ആയിരുന്നു അവര്‍ നടപ്പിലാക്കിയിരുന്നത്. ഇതോടെയാണ് രാജ്യം വിടാന്‍ ഞാന്‍ തീരുമാനിച്ചത്’- ബെഹെസ്ത അര്‍ഘന്ദ് വ്യക്തമാക്കി.

Read Also: 23 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കാ​ണാ​തായി, ഒടുവിൽ കണ്ടെത്തിയത് പാ​ക്ക് ജ​യി​ലി​ല്‍: ഇന്ത്യക്കാരന് ര​ണ്ടാം ജ​ന്മം

അതേസമയം ടെലിവിഷനില്‍ ടോളോ ന്യൂസിനായി ബെഹെസ്ത അര്‍ഘന്ദ് എന്ന ഇരുപത്തിനാലുകാരി മുതിര്‍ന്ന താലിബാന്‍ പ്രതിനിധിയുമായി നടത്തിയ അഭിമുഖം ഏറെ ലോകശ്രദ്ധ നേടിയിരുന്നു. താലിബാന്‍ പ്രതിനിധിയെ തത്സമയം ഒരു വനിതാ അവതാരക അഭിമുഖം നടത്തുന്നത് ഇത് ആദ്യമായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, താലിബാന്‍ വധശ്രമത്തെ അതിജീവിച്ച മലാല യൂസഫ്സായിയുമായും അര്‍ഘന്ദ് അഭിമുഖം നടത്തി. താലിബാന്‍ ആക്രമണത്തിനു ശേഷം അഫ്ഗാന്‍ ചാനലുമായി മലാല സഹകരിക്കുന്നത് ആദ്യമായിരുന്നു.

shortlink

Post Your Comments


Back to top button