
ഭോപ്പാല്‍: 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മധ്യപ്രദേശ് സ്വദേശിയെ കണ്ടെത്തിയത് പാക്ക് ജയിലിൽ. പാക്കിസ്ഥാനില്‍ രണ്ടു പതിറ്റാണ്ട് കാലത്തെ ജയില്‍ ജീവിതത്തിനു ശേഷം മധ്യപ്രദേശ് സ്വദേശി സ്വന്തം നാട്ടില്‍ മടങ്ങിയെത്തി. സാഗര്‍ ജില്ലയില്‍ നിന്നുള്ള പ്രഹ്ലാദ് സിംഗ് എന്നയാളാണ് പഞ്ചാബിലെ അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള പോലീസ് സംഘവും പ്രഹ്ലാദിന്റെ ഇളയ സഹോദരന് വീര്‍ സിംഗും അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇവിടെ എത്തിയിരുന്നു.
Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന
പ്രഹ്ലാദ് ജന്മനാ മാനസിക വൈകല്യമുള്ളയാളാണ്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 30 വയസുള്ളപ്പോഴാണ് ഇദ്ദേഹത്തെ കാണാതായത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് പത്രത്തില്‍ വന്ന വാര്‍ത്തയില്‍ കൂടിയാണ് പ്രഹ്ലാദിനെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കള്‍. പ്രഹ്ലാദിനെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അദ്ദേഹം പാക്കിസ്ഥാനില്‍ എങ്ങനെ എത്തിപ്പെട്ടന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments