അബുദാബി : ദുബായ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യ-പാകിസ്ഥാന്‍ പൗരന്മാരുടെ യാത്രാ രേഖകള്‍ സംബന്ധിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ വിജ്ഞാപനം ഇറക്കി. രണ്ട് വാക്‌സിനും എടുത്ത വിദേശസഞ്ചാരികള്‍ക്ക് മാത്രമായിരിക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനാകൂ എന്ന് എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
യുഎഇയിലേയ്ക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ജിഡിആര്‍എഫ്എയുടെ അംഗീകാരം ആവശ്യമില്ല. ബംഗ്ലാദേശ്, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, വിയറ്റ്‌നാം, സാംബിയ , ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും മന്ത്രാലയം പറഞ്ഞിരിക്കുന്ന കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
അംഗീകൃത ആരോഗ്യകേന്ദ്രത്തില്‍ നിന്നും ബാര്‍കോഡ് സഹിതമുള്ള കോവിഡ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് 48 മണിക്കൂറിനുള്ളിലുള്ളതും ആയിരിക്കണം.
എല്ലാ യാത്രക്കാരും ബാര്‍കോഡ് സഹിതമുള്ള റേപ്പിഡ് പിസിആര്‍ റിപ്പോര്‍ട്ട് ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് ഹാജരാക്കണം. മറ്റ് ഭാഷകളിലുള്ള പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടും അംഗീകരിക്കുംമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
Post Your Comments