Latest NewsNewsInternational

ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ന്റെ ലക്ഷണങ്ങള്‍ ഇവ, വാക്‌സിനെ അതിജീവിച്ച് വൈറസ്

ഇന്ത്യ അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം മുഴുവന്‍ ഭീതിയിലാണ്. നിലവില്‍ വിതരണം ചെയ്യുന്ന പല വാക്‌സിനുകളേയും അതിജീവിക്കാന്‍ കഴിയുമെന്നാണ് ഈ വകഭേദത്തെ കൂടുതല്‍ അപകടകരമാക്കുന്നത്.
മെയ് മാസത്തിലായിരുന്നു ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഈ വകഭേദം സ്ഥിരീകരിച്ചത്. ഇതിനോടകം ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ സി 1.2 കണ്ടെത്തിയിട്ടുണ്ട്. മറ്റ് വകഭേദങ്ങളേക്കാള്‍ വളരെ വേഗത്തില്‍ മ്യൂട്ടേഷന്‍ സംഭവിക്കുന്നുണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്. 41.9 ആണ് ഇതിന്റഎ മ്യൂട്ടേഷന്‍ നിരക്ക് എന്നും പഠനത്തില്‍ പറയുന്നു.

വ്യാപന ശേഷി തന്നെയാണ് സി 1.2 വിനെ മറ്റ് വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള നിലവിലെ വാക്‌സിനുകളുടെ ശേഷിയേയും സംശയാസ്പദമാണ്. നിലവില്‍ പല രാജ്യങ്ങളിലും ലഭ്യമായിട്ടുള്ള വാക്‌സിനുകളേയെല്ലാം അതിജീവിക്കാന്‍ സി1.2 വിന് സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
ലക്ഷണങ്ങള്‍

സി 1.2 വകഭേദവുമായി ബന്ധപ്പെട്ട പുതിയ ലക്ഷണങ്ങളും ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൂക്കൊലിപ്പ്, തുടര്‍ച്ചയായ ചുമ, തൊണ്ടവേദന, ശരീരവേദന, മണം, രുചി നഷ്ടപ്പെടല്‍, പനി, പേശിവേദന, പിങ്ക് കണ്ണുകള്‍, വയറിളക്കം മുതലായവയാണ് വേരിയന്റുകളുടെ പൊതുവായ ചില ലക്ഷണങ്ങള്‍ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പുതിയ വകഭേദത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. രണ്ടാം തരംഗത്തില്‍ നിന്നും ഇതുവരെ പൂര്‍ണ്ണമായി മോചിതരാകാത്ത രാജ്യത്ത് പുതിയ വകഭേദം കൂടി സ്ഥിരീകരിച്ചാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കിയേക്കാം. നിലവില്‍ രാജ്യത്ത് പകുതി പേര്‍ക്ക് പോലും വാക്‌സിനേഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. പുതിയ വകഭേദത്തിന്റെ സാന്നിധ്യം നിലവില്‍ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വ്യാപനം തള്ളിക്കളയാന്‍ സാധിക്കുകയുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button