കൊച്ചി: ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറിനിടെ 893ആളുകൾക്ക് വാക്സീൻ നൽകിയത് നെഗറ്റീവായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യപ്രവ൪ത്തക൪ക്കുള്ള അംഗീകാരം ആണിതെന്നും മന്ത്രി പറഞ്ഞു.
Read Also: ഗുരുവായൂര്‍ ദേവസ്വത്തിലും ചില കല്ലുകള്‍ കിടന്ന് കരയുന്നു: കെ രാധാകൃഷ്ണന്
ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് വാക്സീൻ നൽകിയ സംഭവം ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കൊണ്ടാണ് ഉള്ള ജീവനക്കാർക്ക് ഇങ്ങനെ പണി എടുക്കേണ്ടി വരുന്നതെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി പുഷ്പലതയെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. അതേസമയം ജോലിയോടുള്ള ആത്മാർഥത കൊണ്ടാണ് ഏഴര മണിക്കൂറിൽ ഇത്രയധികം കുത്തിവയ്പുകൾ നൽകാനായതെന്നും ടീം വർക്കാണ് ഇതിനു പിന്നിലെന്നും പുഷ്പലത പ്രതികരിച്ചിരുന്നു.
Post Your Comments