കാബൂൾ: അഫ്‌ഗാനിസ്ഥാൻ കീഴടക്കി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്ന താലിബാനെതിരെ കടുത്ത വിമർശനങ്ങളാണുയരുന്നത്. അഫ്‌ഗാനിൽ താലിബാൻ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ പരസ്യമായി വിമര്‍ശിച്ച് സംഗീതജ്ഞന്‍ അദ്നന്‍ സാമി രംഗത്ത് വന്നു. സംഗീതം ഇസ്ലാമികമല്ലെന്ന താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദിന്റെ പ്രസ്താവനക്കെതിരെയാണ് അദ്നന്‍ സാമി രംഗത്ത് വന്നത്.
‘ഇസ്ലാമില്‍ സംഗീതം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആളുകളെ ഒന്നിനും നിര്‍ബന്ധിക്കില്ല. പറഞ്ഞ് മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ എന്നായിരുന്നു സബീഹുള്ള മുജാഹിദ് ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘വിശുദ്ധ ഖുർആനിൽ സംഗീതം ഹറാം ആണെന്ന്, അല്ലെങ്കിൽ അനിസ്ലാമികമാണെന്ന് പരാമർശിച്ചിരിക്കുന്നത് ‘എവിടെ’ ആണെന്ന് കാണിച്ച് തരൂ. നിങ്ങളെ ഞാൻ വെല്ലുവിളിക്കുന്നു, എവിടെയുമില്ല. ഇതേ കാര്യം പ്രവാചകന്‍ മുഹമ്മദ് പറഞ്ഞതായുള്ള ഏതെങ്കിലും ഹദീസ് കാണിച്ച് തരാനാകുമോ’ ഇതിനു മറുപടിയായി അദ്നന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാം സംഗീതം നിരോധിച്ചിട്ടില്ലെന്നും ഖുറാനിലോ പ്രവാചകന്‍ മുഹമ്മദിന്റെ വചനങ്ങളായ ഹദീസിലോ സംഗീതം ഹറാമാണെന്ന് പറയുന്നില്ലെന്നും അദ്‌നന്‍ സാമി പറഞ്ഞു. സബീഹുള്ള മുജാഹിദിനെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം, അഫ്‌ഗാനിലെ നിലവിലെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. താലിബാന്‍ കൂടുതല്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്നു. വിവിധ വിഭാഗങ്ങള്‍ സ്വന്തം യോഗങ്ങള്‍ നടത്തുന്നു. താലിബാനികള്‍ക്കിടയില്‍ ഐക്യമില്ലെന്ന് വ്യക്തമാണ്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് ഞങ്ങള്‍- കാബൂളിലെ മുന്‍ സര്‍കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് ഹോളി മാകെ ഇക്കാര്യം വ്യക്തമാക്കുന്നത്. അഫ്ഗാനെ വളരെ വേഗത്തില്‍ പിടിച്ചടക്കിയപ്പോള്‍ മുതല്‍ തന്നെ താലിബാനികള്‍ക്കിടയില്‍ ആശയകുഴപ്പം നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments