കവര്‍ദ: മത പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 25കാരനായ പാസ്റ്റര്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം. ഛത്തീസ്ഗഢിലെ കബിര്‍ദം ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. നൂറോളം പേരടങ്ങുന്ന ആള്‍കൂട്ടം പാസ്റ്ററുടെ സ്വത്തുക്കള്‍ തകര്‍ത്തതായും കുടുംബത്തെ ആക്രമിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. പാസ്റ്ററുടെ വീട്ടില്‍ പ്രാര്‍ഥന നടക്കവേ രാവിലെ 11 മണിയോടെയാണ് സംഭവം. നൂറോളം പേരടങ്ങുന്ന സംഘമെത്തി പ്രാര്‍ഥനാ വസ്തുക്കള്‍ തകര്‍ക്കുകയും അക്രമണം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. മതപരിവര്‍ത്തനം നിര്‍ത്തെടാ എന്നാക്രോഷിച്ച് പാസ്റ്ററുടെ കുടുംബത്തെയും ആക്രമിച്ചു.
Read Also: ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ വൈറൽ വീഡിയോ: യുവാക്കൾക്ക് പാരിതോഷികം നൽകാൻ ദുബായ് ഭരണാധികാരി
തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം അപലപിച്ചു. സര്‍ക്കാറും പൊലീസും അക്രമകാരികള്‍ക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പത്തോളം സമാന സംഭവങ്ങള്‍ ഉണ്ടായതായും സംഘടന പറഞ്ഞു. ഛത്തീസ്ഗഢില്‍ മതപര്‍വര്‍ത്തനം നടത്തുന്നതിനെതിരെ ബി.ജെ.പി മുന്‍കാലങ്ങളില്‍ രംഗത്ത് വന്നിരുന്നു. 2006ല്‍ ബി.ജെ.പി സര്‍ക്കാര്‍ മത പരിവര്‍ത്തനം തടയുന്നതിനായി പ്രത്യേക നിയമം നടപ്പാക്കുകയും ചെയ്തിരുന്നു. 2018 മുതല്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്.
Post Your Comments